2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാരുണ്യ സ്പര്‍ശം വിതരണം ചെയ്തു

മസ്‌കറ്റ്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഒമാനിലുള്ള 28 മദ്രസകളിലെ ഉസ്താദുമാര്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ചു റേഞ്ച് വക ധനസഹായം വിതരണം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ മെരുവമ്പായിയില്‍ പദ്ധതിയുടെ ഉദ്ഘടനം നിര്‍വഹിച്ചു. ഒമാനിലും നാട്ടിലും ആയി 76 ഉസ്താദുമാരുടെ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ട പദ്ധതിയുടെ വിഹിതം നല്‍കിയത്.

ഓണ്‍ലൈന്‍ മീറ്റിഗില്‍ സുന്നി യുവജനസംഘം സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥന നടത്തി.
റെയ്ഞ്ച് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് ദാരിമി കടബ അധ്യക്ഷത വഹിച്ചു.
യൂസഫ് മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്ലിയാര്‍, ശിഹാബ് ഫൈസി, നൗഫല്‍ അന്‍വരി, സുബൈര്‍ ഫൈസി, അമീര്‍ അന്‍വരി, ബഷീര്‍ ഫൈസി, ലത്തീഫ് മൗലവി ബര്‍ക, മുജീബ് ഫൈസി ലിവ പ്രഭാഷണം നടത്തി.
അഷ്റഫ് ബാഖവി, ഷെയ്ഖ് അബ്ദുറഹ്മാന്‍, മുഹമ്മദ് അസ്അദി പാപ്പിനിശ്ശേരി, സുനീര്‍ ഫൈസി. അസീസ് മുസ്ലിയാര്‍ ബുആലി റിലീഫ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സക്കീര്‍ ഫൈസി സ്വാഗതവും കണ്‍വീനര്‍ പി.പി മുജീബ് റഹ്മാന്‍ മൗലവി നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.