2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഖശോകി വധം: സഊദി ജുഡീഷ്യറി സ്വതന്ത്ര്യവും ക്രിയാത്മകവും- സഊദി വിദേശകാര്യ മന്ത്രി

കിരീടാവകാശിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കളയുന്നു; നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

 

ദുബൈ: സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ പുറത്തു വിട്ടതിനു പിറകെ സഊദി വിദേശ കാര്യ മന്ത്രാലയവും സഊദി നിലപാടുകള്‍ വീണ്ടും ഉറപ്പിച്ചു. സഊദി നീതിന്യായ മന്ത്രാലയവും ജുഡീഷ്യറി സംവിധാനവും സുതാര്യവും സ്വതന്ത്രവും വിധികള്‍ നടപ്പിലാക്കുന്ന ശക്തമായ സംവിധാനവുമാണെന്നും സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് യാതൊരു ബന്ധവുമില്ലെന്നും അന്താരാഷ്ട്ര തലത്തിലും വിവിധ മേഖലകളില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു അര്‍ഹമായ ശിക്ഷ നല്‍കും. ഖശോകി കൊലപാതകവുമായി ബന്ധപ്പെട്ടു നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സഊദി പബ്ലിക് പ്രോസിക്യൂഷന്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുഴുവന്‍ സംശയങ്ങള്‍ക്കുള്ള ഉത്തരവും കണ്ടെത്തുന്നത് വരെ അന്വേഷണം തുടരും. സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇപ്പോഴും ധാരാളം അന്വേഷണങ്ങള്‍ക്ക് ഉത്തരം തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇറാനുമായും തീവ്രവാദവുമായും രാജ്യത്തിന്റെ നയതന്ത്ര നിലപാടില്‍ യാതൊരു മാറ്റവും വരുത്തുകയില്ല. വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും പിടികൂടിയവരും സഊദി പൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അക്രമികളെയും സഊദി ഭരണകൂടം നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു നീതിയുക്തമായ വിധി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, സഊദി പ്രോസിക്യൂഷന്‍ കൊലപാതകികളായ അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് തുര്‍ക്കി വിദേശ കാര്യ മന്ത്രി പ്രസ്താവിച്ചു. ഖശോകിയെ തിരിച്ചു കൊണ്ടു പോകാന്‍ എത്തിയവര്‍ ശരീരം കീറിമുറിക്കാനുള്ള ഉപകരണം സഊദിയില്‍ നിന്നും കൊണ്ടു വന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. റിയാദില്‍ സഊദി അറ്റോണി ജനറല്‍ കണ്ടെത്തലുകള്‍ വിശദീകരിച്ചതിന് പിന്നാലെയാണ് തുര്‍ക്കി വിദേശ കാര്യ മന്ത്രിയുടെ ചോദ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News