2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഹര്‍ത്താല്‍: അക്രമം അപലപനീയമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: സംഘടനയ്‌ക്കെതിരെ നടക്കുന്ന ഭരണകൂടവേട്ടയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിലപാടുകള്‍ ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിശേഷിച്ചും സംഘ്പരിവാര്‍ നേതൃത്വത്തില്‍ രാജ്യത്തുടനീളം ദലിത്മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വ്യാപകമായ തോതില്‍ വിവേചനപരമായ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.

പക്ഷെ അവ പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തടസ്സപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.