2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ജയ് വീര്‍ ഷെര്‍ഗില്‍ രാജിവച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നേതൃത്വത്തിന്റെ കാഴ്ച്ചപാട് യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്നതല്ലെന്ന് സോണിയാഗാന്ധിക്കയച്ച കത്തില്‍ ജയ് വീര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുന്നവരുടെ പ്രത്യയശാസ്ത്രവും കാഴ്ചപ്പാടും യുവാക്കളുടെയും ആധുനിക ഇന്ത്യയുടെയും അഭിലാഷങ്ങളുമായി ഇപ്പോള്‍ പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രാഥമിക കാരണം. കൂടാതെ, തീരുമാനങ്ങള്‍ എടുക്കുന്നത് പൊതുജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിന് വേണ്ടിയല്ലെന്ന് പറയുന്നത് എന്നെ വേദനിപ്പിക്കുന്നു. പകരം അത് വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ഒപ്പം അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ നിരന്തരം അവഗണിക്കുന്നു. ഇക്കാരണത്താല്‍ എനിക്ക് പാര്‍ട്ടിയുമായി തുടര്‍ന്നുപോകാന്‍ കഴിയില്ല- ജയ് വീര്‍ രാജിക്കത്തില്‍ പറയുന്നു.

39 കാരനായ ഷെര്‍ഗില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വക്താവായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തേ രാജിവച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.