2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിവാഹ വാഗ്ദാനം നല്‍കി പീഡനം: അഡ്വ. ജഹാംഗീര്‍ റസാഖിനെതിരേ ബലാല്‍സംഗ കേസ്

 

കൊച്ചി: സോഷ്യൽ മീഡിയയിൽ വിവാദമായ പല പോസ്റ്റുകളിലൂടെ പ്രമുഖനായ അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ ആണ് ജഹാംഗീറിനെതിരെ പീഢന കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. 2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്.

പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന, മജിസ്‌ട്രേറ്റിനു മുമ്പിൽ മൊഴികൊടുക്കൽ എന്നിവയെല്ലാം പൂർത്തിയായി. ഇയാൾ പല പ്രമുഖരെയും പരിചയപ്പെട്ടിരുന്നത് അഡ്വക്കേറ്റ് എ ജയശങ്കറിന്റെ അസോസിയേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ്. എന്നാൽ ഇത് വ്യാജമാണെന്ന് അഡ്വക്കേറ്റ് ജയശങ്കർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.