
ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ (JLR) തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്യുവി കപേസിന്റെ ബുക്കിംഗ് ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
2021 മാര്‍ച്ച് മാസത്തോടെ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കണ്‍സെപ്റ്റ് സ്റ്റേജ് മുതല്‍ പ്രൊഡക്ഷന്‍ പതിപ്പ് വരെ കാര്‍ നിര്‍മ്മിക്കാന്‍ കമ്പനി 4 വര്‍ഷമെടുത്തു.
ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്-ഇലക്ട്രിക് ക്രോസ്ഓവര്‍ ആണ് ജാഗ്വര്‍ I-പേസ്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷനും (EV 400) മൂന്ന് പതിപ്പുകളിലും (S, SE, HSE) കാര്‍ എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ വെബ്സൈറ്റില്‍ ഇപ്പോള്‍ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. 90 കിലോവാട്ട്സ് ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് ഐ-പേസിന് കരുത്ത് നല്‍കുന്നത്.
394 bhp കരുത്തും 696 Nm ടോര്‍ക്കും ഈ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പകമാവധി വേഗത. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാം. 4.8 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.