2022 August 20 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

എം.എം.ജാഫര്‍ ഖാന് ജി.വി.രാജ പുരസ്‌കാരം

മലപ്പുറം: മലപ്പുറം ഫുട്ബാളിന്റെ ഹൃദയം തൊട്ടറിഞ്ഞ ‘പന്ത് പറഞ്ഞ മലപ്പുറം കിസ്സ’ എന്ന പുസ്തകം രചിച്ച എം.എം. ജാഫര്‍ ഖാന് ജി.വി. രാജ പ്രത്യേക പുരസ്‌കാരം. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
ഫുട്ബാളിനോട് മലപ്പുറത്തുകാര്‍ കാണിക്കുന്ന ആവേശത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍, ജില്ലയിലെ ഫുട്ബാളിന്റെ വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങള്‍, ഇരുമ്പന്‍ മൊയ്തീന്‍ കുട്ടി, ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി, ഡിക്രൂസ്, മലപ്പുറം അസീസ്, അബൂബക്കര്‍ സീനിയര്‍, ജൂനിയര്‍ തുടങ്ങിയ പഴയകാല കളിക്കാര്‍ മുതല്‍ അനസ് എടത്തൊടിക, എം.പി.സക്കീര്‍, ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങി പുത്തന്‍ താരോദയങ്ങളുടെ വരെ ജീവചരിത്രങ്ങള്‍, സെവന്‍സ് ഫുട്ബാളിന്റെ സമ്പൂര്‍ണ വിവരങ്ങള്‍, ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയിരുന്ന മലപ്പുറത്തെ നാടന്‍ കളിക്കാര്‍, സോക്കര്‍ മുതല്‍ സാറ്റ് തിരൂര്‍ വരെയുള്ള ക്ലബ്ബുകളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി വിവരിക്കുന്ന പുസ്തകമാണ് 2018 ലെ ജി.വി.രാജ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായത്. സ്‌പോര്‍ട്‌സ് ലേഖകനായ ജാഫര്‍ ഖാന്‍ അരീക്കോട് വടശ്ശേരി സ്വദേശിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.