കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷം കെട്ടുകഥ ഊതിപ്പെരുപ്പിക്കുന്നുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് മാത്രമാണ് വീഴ്ച്ചയുണ്ടായത്.
ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സും കപ്പല്‍ നിര്‍മ്മാണവും തമ്മില്‍ ബന്ധമില്ല. ബാക്കിയെല്ലാം കെട്ടുകഥയാണെന്നും മന്ത്രി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണ പത്രം സര്‍ക്കാറിന്റെ അറിവോടെയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ഇന്ന് ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇ.എം.സി.സിയും സര്‍ക്കാരും തമ്മിലുള ധാരണ പ്രകാരണമാണ് കെ.എസ്.ഐ.എന്‍.സി കരാര്‍ ഒപ്പിട്ടതെന്ന് രേഖകളില്‍ വ്യക്തമായിരുന്നു.
Comments are closed for this post.