2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജി20യില്‍ ട്രംപിന്റെ ഇരിപ്പിടം കൈക്കലാക്കി മകള്‍ ഇവാന്‍ക

ഹംബര്‍ഗ്: തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ നീക്കം. ജി20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ നിരന്നിരിക്കെ ട്രംപിന്റെ ഇരിപ്പിടത്തില്‍ കയറിയിരുന്നു മകള്‍ ഇവാന്‍ക. അല്‍പ സമയത്തേക്കാണെങ്കിലും എല്ലാവരെയും ഒന്ന് അന്ധാളിപ്പിച്ചു ഇവാന്‍ക.

ഉച്ചകോടി നടക്കുന്ന മുറിയില്‍നിന്ന് അല്പനേരത്തേക്ക് പുറത്തുപോയപ്പോഴാണ് മകള്‍ ഇവാന്‍കയെ ട്രംപ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുത്തിയത്. ചൈനയുടെ ഷി ജിന്‍പിങ്ങിനും ജര്‍മനിയുടെ ആംഗേല മെര്‍ക്കലിനുമൊക്കെയൊപ്പം ഇവാന്‍ക ഇരുന്നു. അല്‍പ സമയത്തിന് ശേഷം ട്രംപ് തിരിച്ചു വന്ന് വീണ്ടും സീറ്റിലിരുന്നു.

ആഫ്രിക്കയുടെ വികസനത്തെക്കുറിച്ച് ലോകബാങ്ക് അധ്യക്ഷന്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. നേതാക്കള്‍ പുറത്തുപോകുമ്പോള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ പ്രതിനിധികളെ ഇരുത്താറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരമോരു കീഴ്‌വഴക്കം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തേതാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടര്‍ പറയുന്നു.

രാഷ്ട്രത്തലവന്റെ അഭാവത്തില്‍ ആ രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചര്‍ച്ചകളിലും മറ്റും പങ്കെടുക്കാറുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കൂടിയാണ് ഇവാന്‍ക.  എന്നാല്‍ ഇവാന്‍കയുടെ സാന്നിധ്യത്തിനെതിരെ പലരും രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയോ പരിചയമോ ഇല്ലാത്ത വ്യക്തിയാണ് ഇവാന്‍കയെന്ന് ചരിത്രകാരിയായ ആന്‍ ആപ്പിള്‍ബോം പറഞ്ഞു.

അമേരിക്കയുടെ ദേശീയതാത്പര്യത്തെ പ്രതിനിധാനംചെയ്യാന്‍ പറ്റിയയാളാണ് ഇവാന്‍കയെന്നും അവര്‍ പരിഹസിച്ചു. സോഷ്യല്‍ മീഡിയയിലും ഇവാന്‍കയുടെ ഈ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News