ന്യൂഡല്‍ഹി: മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ ജിതേന്ദ്ര നാരായണ്‍ ത്യാഗിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി പരാമര്‍ശം. മതേതരത്വം സംബന്ധിച്ച കേസ് നല്‍കിയ ആളുടെ ഹര്‍ജി മതേതരമായി തോന്നുന്നില്ല എന്നും, ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത് അന്യായമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മതത്തിന്റെ പേരിലുള്ള പാര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിക്കാരന്‍ മതനിരപേക്ഷ വാദിയായിരിക്കണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. 75 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഈ പാര്‍ട്ടി നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മുസ്ലിംലീഗിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു.
പാര്‍ട്ടിക്ക് വേണ്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസിലെ ഹര്‍ജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും ഇയാള്‍ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും മുസ്ലിംലീഗ് കോടതിയെ അറിയിച്ചു.
Comments are closed for this post.