2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇത് പ്രജനനകാലം: തോട്ടിലും പാടത്തും മീന്‍ പിടിച്ചാല്‍ പിടിവീഴും; ജാഗ്രതൈ, ആറുമാസം തടവും 15000 രൂപ വരെ പിഴയും

ഇത് പ്രജനനകാലം: തോട്ടിലും പാടത്തും മീന്‍ പിടിച്ചാല്‍ പിടിവീഴും: ജാഗ്രതൈ, ആറുമാസം തടവും 15000 രൂപ വരെ പിഴയും

ഇത് പ്രജനനകാലം: തോട്ടിലും പാടത്തും മീന്‍ പിടിച്ചാല്‍ പിടിവീഴും: ജാഗ്രതൈ, ആറുമാസം തടവും 15000 രൂപ വരെ പിഴയും

 

തിരുവനന്തപുരം: തോടും പുഴയും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. മഴ ദുരിതം അകലുമ്പോള്‍ ഇടവേളകളില്‍ മീന്‍ പിടിക്കാനിറങ്ങുന്നത് സ്ഥിരമാണ്. നാട്ടിന്‍ പുറങ്ങളില്‍ പതിവുള്ള കാഴ്ച. എന്നാല്‍ പാടത്തും തോട്ടിലുമിറങ്ങി മീന്‍ പിടിക്കുന്നവര്‍ ഇനി ജാഗ്രതൈ. മീന്‍ പിടിച്ചാല്‍ പിടി വീഴും. മത്സ്യങ്ങളുടെ പ്രജനനകാലത്തുള്ള മീന്‍ പിടിത്തം നാടന്‍ മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാന്‍ കാരണം. ഇത് മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കും. പല മീനുകളും ഇന്ന് വംശ നാശ ഭീഷണിയിലാണെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു.

അതുകൊണ്ടുതന്നെ തോട്ടിലും പുഴയിലും വയലിലും മീന്‍ പിടിച്ചാല്‍ ആറുമാസം തടവും 15000 രൂപ പിഴയും വരെ ലഭിക്കും. മത്സ്യങ്ങളുടെ പ്രജനകാലമാണിത്. ഈ സമയം മീന്‍പിടിത്തം നിരോധിക്കുന്ന സമയമാണ്. കടലിലും ട്രോളിംഗ് നിരോധിച്ച സമയമാണിത്.
വയര്‍ നിറയെ മുട്ടകളുമായാണ് വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി മത്സ്യങ്ങള്‍ കടന്നു വരിക. ഗര്‍ഭഗാലമായതിനാല്‍ പെണ്‍മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതെ വരും. അതുകൊണ്ടാണ് ഇവ ഈ സമയങ്ങളില്‍ വ്യാപകമായി മനുഷ്യന്റെ ഇരകളാകുന്നത്.
ഈ സാഹചര്യത്തിലാണ് മഴക്കാലത്തെ മീന്‍ പിടിത്തം നിയന്ത്രിക്കാന്‍ തീരുമാനമായത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. അത്തരത്തില്‍ എത്തുന്ന മത്സ്യങ്ങളെ പിടിക്കുന്നവരെ ഇനി അകത്തിടാനാണ് തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.