കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഐടിഐ വിദ്യാര്‍ഥി യായ സ്വദേശി നന്ദു (19) ആണ് മരിച്ചത്. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
കല്‍പ്പറ്റ പുളിയാര്‍ മല ഐടിഐക്ക് സമീപമാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വന്‍തോതില്‍ കൃഷി നശിക്കുകയും കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.
Comments are closed for this post.