റോം: മൂന്ന് മാസത്തിലേറെയായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാന്‍ അധികാരികള്‍ അടിച്ചമര്‍ത്തുന്നതിലുള്ള ഇറ്റലിയുടെ ആശങ്ക പ്രകടിപ്പിക്കാന്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി റോമിലെ ഇറാന്റെ പുതിയ അംബാസഡറെ വിളിച്ചുവരുത്തി.
അടിച്ചമര്‍ത്തലില്‍ രാജ്യത്തിന്റെ രോഷവും ആശങ്കയും അറിയിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു. ഇറ്റലിയുടെ അഭ്യര്‍ത്ഥനയോട് ഇറാന്‍ അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച സ്ഥാനമേറ്റ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് റെസ സബൂരി ഇറ്റലിയുടെ അഭ്യര്‍ത്ഥനകള്‍ തന്റെ രാജ്യത്തെ അറിയിക്കാമെന്ന് സമ്മതിച്ചതായും തജാനി കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.