ഇറ്റലിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 30 ലേറെ പേർ കൊല്ലപ്പെട്ടു. തെക്കൻ ഇറ്റലിയിലെ പ്രക്ഷുബ്ധമായ കടലിൽ നൂറോളം പേരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽ പെട്ടത്. 40 ഓളം പേരെ രേഖപ്പെടുത്താൻ സാധിച്ചതായാണ് ലഭിക്കുന്ന വിവരം. കാലാബ്രിയ മേഖലയിലെ തീരദേശ പട്ടണമായ ക്രോട്ടോണിന് സമീപമാണ് അപകടമുണ്ടായത്.
കടൽ തീരത്തിന് സമീപമുള്ള റിസോർട്ടിന് മുൻപിലായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ആഫ്രിക്കയിൽ നിന്ന് ഇറ്റലിയിലേക്ക് പലായനം ചെയ്യുന്ന ആളുകളാണ് അപടത്തിൽ കൊല്ലപ്പെട്ടത്. സംഘർഷവും ദാരിദ്ര്യവും മൂലം നിരവധിപ്പേരാണ് ഓരോ വർഷവും ആഫ്രിക്കയിൽ നിന്ന് ഇറ്റലിയിലേക്ക് കടക്കുന്നത്.
എന്നാൽ അപകടത്തിൽപ്പെട്ട ബോട്ട് എവിടെ നിന്നാണ് യാത്ര ചെയ്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ യാത്ര ചെയ്തെതെന്ന് അഡ്‌ൻക്രോനോസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥയിൽ പാറകളിൽ ഇടിച്ചാണ് കപ്പൽ മുങ്ങിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറ്റാലിയൻ അധികാരികൾ കരയിലും കടലിലും വലിയ തിരച്ചിൽ നടത്തി. അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു ദുരന്തം ഉണ്ടായിട്ടില്ലെന്ന് ക്രൂട്ടോയുടെ മേയർ അന്റോണിയോ സെറാസോ പറഞ്ഞു.
നിരീക്ഷണ ഗ്രൂപ്പുകളുടെ കണക്കനുസരിച്ച്, 2014 മുതൽ മധ്യ മെഡിറ്ററേനിയൻ കടലിൽ 20,000-ത്തിലധികം ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
Comments are closed for this post.