ഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ നിലപാടുമായി ദി ടെലഗ്രാഫ് ദിനപത്രം വീണ്ടും. മണിപ്പൂര്‍ കലാപത്തില്‍ രണ്ടര മാസത്തിനു ശേഷം മൗനം വെടിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് ഇന്നത്തെ ടെലഗ്രാഫിന്റെ ഒന്നാം പേജ്. മോദിയുടേത് മുതലക്കണ്ണീരെന്നാണ് പരിഹാസം. ഒപ്പം മുതല കണ്ണീര്‍ പൊഴിക്കുന്ന ഒരു ചിത്രവും പേജില്‍ കൊടുത്തിട്ടുണ്ട്.
”56 ഇഞ്ച് തൊലിയില്‍ വേദനയും നാണക്കേടും തുളച്ചുകയറാനെടുത്തത് 79 ദിവസം’ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. 79 മുതലകളുടെ ചിത്രവും 79ാം ദിവസവും മുതല കണ്ണീര്‍ പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്.
ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിര്‍ത്താന്‍ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിലെ കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലോ ചത്തിസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ നമ്മുടെ സഹോദരിമാരുടെ സുരക്ഷക്കായി സര്‍ക്കാറുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും മോദി നിര്‍ദേശിച്ചിരുന്നു.
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷത്തെ കുറച്ച് പ്രധാനമന്ത്രിക്ക് നല്ല ധാരണയുണ്ട്. എന്നാല്‍, മോദി ഒരു സമാധാനം ആഹ്വാനം പോലും നടത്തുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ്‌തെയ് വിഭാഗത്തില്‍ പെട്ടവരാണ് അറസ്റ്റില്‍ ആയത്. യുവതികളെ നഗ്‌നരായി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറയത്. ബാക്കിയുള്ള പ്രതികളെ കൂടി ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. അക്രമകാരികള്‍ക്കൊപ്പം ആയിരുന്നു പൊലീസ് ഇരകളില്‍ ഒരാള്‍ ആരോപിച്ചു. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലിസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും ഇര ഒരു മാധ്യമത്തോട് പ്രതികരിച്ചു.സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്ത് എത്തി. ചുരാചന്ദ്പുരില്‍ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
it-took-79-days-for-pain-and-shame-to-pierce-56-inch-skin
Comments are closed for this post.