2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫാമിലി വിസ തൊഴില്‍ വിസയാക്കാന്‍ ഈ ​ഗൾഫ് രാജ്യത്ത് ഇനി എളുപ്പം

ദോഹ: ഫാമിലി വിസയിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാനുള്ള ഇ സേവനത്തിന് തുടക്കം കുറിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഇതനുസരിച്ച് തൊഴില്‍ ഉടമകള്‍ക്ക് വിസ നടപടികള്‍ ലളിതമാക്കാനും താമസക്കാരായവര്‍ക്ക് തന്നെ തൊഴില്‍ നല്‍കാനും വേഗത്തില്‍ നടപടികൾ സ്വീകരിക്കാൻ കഴിയും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് നിന്ന് റിക്രൂട്ട്‌മെന്റ് നടത്താതെ ഖത്തറില്‍ താമസിക്കുന്നവരെ തന്നെ ജോലിയില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് ഈ സേവനം. താമസക്കാരുടെ ആശ്രിതരായി കുടുംബ വിസയില്‍ ഖത്തറിലെത്തുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാണെങ്കില്‍ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി തൊഴില്‍ വിസയിലേക്ക് മാറാൻ സാധിക്കും.

ഇതിന് വേണ്ട നടപടിക്രമങ്ങളും രേഖകളും സംബന്ധിച്ച് മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിപ്പ് നൽകി. ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇ-സേവനം പ്രഖ്യാപിച്ചത്. തൊഴിലുടമയുടെ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലാളിയുടെ ക്യു ഐഡിയുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

   

Content Highlights: It is now easy to convert family visa into work visa in this Gulf country

ഗൾഫ് വാർത്തകൾക്കായി ​ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.