2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹുറൂബ് റദ്ദാക്കിയെന്ന പ്രചരണം വ്യാജം: സഊദി ജവാസാത്

റിയാദ്: സഊദിയിലെ ഹൗസ് ഡ്രൈവര്‍മാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികളുടെ മേൽ തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്ത ഹുറൂബ് (ഒളിച്ചോടിയതായി രജിസ്റ്റർ ചെയ്യൽ) കേസുകള്‍ റദ്ദാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സഊദി ജവാസാത് അറിയിച്ചു. ഹുറൂബ് റദ്ദാക്കിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജവാസാത്ത് ഡയറക്ടറേറ്റ്.

അത്തരം ഒരു നീക്കവും ജവാസാത്ത് സിസ്റ്റങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ജവാസാത് പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വീകരിക്കുകയാണെന്ന് എല്ലാവരും ചെയ്യേണ്ടതെന്നും വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ജവാസാത്ത് ഓര്‍മ്മിപ്പിച്ചു.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇത്തരത്തിലൊരു വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഹുറൂബ് കേസിൽ ഉൾപ്പെട്ടവരുടെ ഹുറൂബ് സ്വമേധയാ സിസ്റ്റത്തിൽ നിന്ന് പോയതായിലുള്ള വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു നീക്കവും നടന്നിട്ടില്ലെന്നും ഹുറൂബ് കാരുടെ സ്റ്റാറ്റസ് അതേപടി നില നിൽക്കുന്നുവെന്നുമാണ് ജവാസാത് അറിയിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.