2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അതു ശിവലിംഗമല്ല; ജ്ഞാന്‍ വാപി മസ്ജിദിലെ ഹിന്ദുത്വവാദത്തെ തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍

വാരണസി: ജ്ഞാന്‍ വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘ്പരിവാര്‍ വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍. ജ്ഞാന്‍ വാപി പള്ളിക്കടുത്തുള്ള കാശി വിശ്വനാഥക്ഷേത്രത്തിലെ മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറും ആണ് ഹിന്ദുത്വ വാദങ്ങളെ തള്ളി നിലപാട് വ്യക്തമാക്കിയത്.
ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സത്യം വ്യക്തമാക്കിയത്.
”ഞാന്‍ കുട്ടിക്കാലം മുതല്‍ പള്ളിയിലെ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല’- രാജേന്ദ്ര തിവാരി പറയുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിലെ മറ്റൊരു സന്യാസിയായ മഹന്ത് ഗണേഷ് ശങ്കറും ഇതുതന്നെ വ്യക്തമാക്കി.
‘കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഇത് കാണുന്നു. വിവിധ രൂപകല്പനകളില്‍ വരുന്ന ജലധാരകള്‍ ജലാശയങ്ങളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിലപ്പോള്‍ അവര്‍ക്ക് ഒരു കല്ല് അടിത്തറയുണ്ട്. എന്റെ അറിവില്‍, ഇത് ഒരു ഉറവയാണ്, ഹിന്ദു ഹരജിക്കാര്‍ അവകാശപ്പെടുന്ന ‘ശിവലിംഗം’ അല്ല”-ഗണേഷ് ശങ്കര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ജ്ഞാന്‍വാപി പള്ളിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കമീഷന്‍ വീഡിയോ സര്‍വേ നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.