കൊച്ചി: ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരേയുള്ള മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവത്തിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലന്‍ ഇവാന്‍ വുകമനോവിച്ചും. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത സ്‌റ്റേറ്റ്‌മെന്റിലൂടെയാണ് ഖേദപ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം എ.ഐ.എഫ്.എഫ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവാന്റെയും ബ്ലാസ്റ്റേഴ്‌സിന്റെ ഖേദ പ്രകടനം. ക്ലബിന് നാലു കോടി പിഴ വിധിച്ച എ.ഐ.എഫ്.എഫ് മാപ്പു പറയാനും വ്യക്തമാക്കിയിരുന്നു.
മാപ്പു പറഞ്ഞില്ലെങ്കില്‍ രണ്ട് കോടി അധികം പിഴയടക്കാനും ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ക്ലബ് പരസ്യമായ ഖേദം രേഖപ്പെടുത്തിയത്. മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കാമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഗ്രൗണ്ടില്‍നിന്ന് ഇറങ്ങിപ്പോന്ന സംഭവത്തിന്റെ പേരില്‍ ഖേദിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഖേദപ്രകടനത്തില്‍ ഇവാന്‍ വ്യക്തമാക്കിയത്.
സംഭവത്തിന്റെ പേരില്‍ ഇവാന് 10 മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്തുണച്ച എല്ലാവര്‍ക്കും ഇവാന്‍ നന്ദി അറിയിക്കുകയും ചെയ്തു. ഇവാന് അഞ്ചു ലക്ഷം പിഴ വിധിക്കാനും മാപ്പുപറയാനുമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം. മാപ്പു പറഞ്ഞില്ലെങ്കില്‍ പത്തുലക്ഷം പിഴയടക്കാനും നിര്‍ദേശമുണ്ടായിരുന്നു.
𝗖𝗹𝘂𝗯 𝗦𝘁𝗮𝘁𝗲𝗺𝗲𝗻𝘁.#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/l7EmDNYhEG
— Kerala Blasters FC (@KeralaBlasters) April 2, 2023
Comments are closed for this post.