2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചരിത്രംകുറിച്ച് ഐ.എസ്.ആര്‍.ഒ; 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 34 ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഒറ്റക്കുതിപ്പില്‍ 20 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച പി.എസ്.എല്‍.വി സി 34 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തില്‍. ഐ.എസ്.ആര്‍.ഒ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 9.26 നാണ് പുറപ്പെട്ടത്.

10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച സി9 ന്റെ റെക്കോര്‍ഡിനെ പഴങ്കഥയാക്കിയാണ് ഐ.എസ്.ആര്‍.ഒ ഇത്രയും ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ചത്. കോര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെയുള്ള 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1,288 കിലോഗ്രാമാണ്. കോര്‍ട്ടോസാറ്റ്2നൊപ്പം പുണെ എന്‍ജിനീയറിങ് കോളജ്, ചെന്നൈ സത്യഭാമ സര്‍വകലാശാല എന്നിവയുടെയും യു.എസ്.എ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുമാണ് റോക്കറ്റിലുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.