ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 3 ദൗത്യം അന്തിമഘട്ടത്തോടടുക്കവേ ചന്ദ്രന്റെ ചിത്രങ്ങള്‍ അയച്ച് വിക്രം ലാന്‍ഡര്‍. ലാന്‍ഡര്‍ ഇമേജര്‍ (എല്‍.ഐ.) ക്യാമറ1 എടുത്ത ചിത്രം ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പങ്കുവെച്ചു. ചന്ദ്രനിലെ വിവിധ ഗര്‍ത്തങ്ങള്‍ കാണിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
ചന്ദ്രനിലെ ഏറ്റവും പ്രായം കുറഞ്ഞ വലിയ ഗര്‍ത്തങ്ങളിലൊന്നായ ജോര്‍ദാനോ ബ്രൂണോയുടെ ചിത്രമടക്കം എല്‍.ഐ. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏതാണ്ട് 43 കിലോമീറ്റര്‍ വ്യാസമുള്ള ഹര്‍കെബി ജെ. ഗര്‍ത്തത്തിന്റെ ചിത്രവും ദൃശ്യങ്ങളില്‍ കാണാം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വിജയകരമായി വേര്‍പ്പെട്ടതിനു പിന്നാലെയാണ് ചന്ദ്രനില്‍നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചത്.
പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157 കി.മീ. കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലേക്ക് എത്തി. ഓഗസ്റ്റ് 20ന് രാത്രി രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്റ്റിങ് നടത്തുക. വേര്‍പെട്ട പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ വിവിധ നിരീക്ഷണ ദൗത്യങ്ങളുമായി തുടരും.
Comments are closed for this post.