ഗസ്സ: പലസ്തീനിൽ വീണ്ടും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഒമ്പത് വ്യോമാക്രമണങ്ങൾ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. അൽ മഗാസി അഭയാർഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂൻ, വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഒമ്പതുപേരെ സാനികാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇസ്രായേൽ സൈന്യം ഗസ്സയിൽ വ്യോമാക്രമണങ്ങൾ നടത്തിയത്. വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ സൈന്യം ജെനിനിൽനിന്ന് പിൻവാങ്ങി.
എന്നാൽ. ഇന്ന് ഇസ്രായേലിന് നേരെ രണ്ട് റോക്കറ്റുകൾ വന്നതിനെ തുടർന്നാണ് ഗസ്സയിൽ ആക്രമണം നടത്തിയതെന്ന് വിഷയത്തിൽ ഇസ്രായേൽ സൈന്യം പ്രതികരിച്ചു.
റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു..
അതിനിടെ വെടിയേറ്റവരെ കൊണ്ടു പോയ ആംബുലൻസ് യുദ്ധടാങ്ക് ഉപയോഗിച്ച് തടഞ്ഞതായി ഫലസ്തീൻ അധികൃതർ ആരോപിച്ചു. ജെനിനിൽ വെടിയേറ്റുവീണ വ്യക്തിയെ രക്ഷിക്കാൻ ആംബുലൻസുമായി പോകവെ ഇസ്രായേൽ സൈന്യം ആംബുലൻസിന് നേരെ വെടിയുതിർത്തതായും ജെനിൻ പബ്ലിക് ഹോസ്പിറ്റൽ മേധാവി അറിയിച്ചു.
Comments are closed for this post.