2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയം; പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് റഷ്യ

പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയം; പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് റഷ്യ

മോസ്‌കോ: ഇസ്‌റാഈല്‍-ഹമാസ് യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി റഷ്യ. പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിന്‍ പറഞ്ഞു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ആദ്യമായാണ് പുടിന്‍ പ്രതികരിക്കുന്നത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്ന പ്രഖ്യാപനവും റഷ്യ നടത്തി. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേലും പലസ്തീനുമായി ആശയവിനിമയം നടത്തിവരികയാണെന്നു റഷ്യ അറിയിച്ചു. ഹമാസ് ഇസ്‌റാഈലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെ ആരംഭിച്ച സംഘര്‍ഷം നാലാം ദിവസത്തിലേക്കു കടന്നെങ്കിലും, മധ്യസ്ഥത വഹിക്കാനുള്ള പ്രകടമായ ശ്രമം ഇനിയും റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

   

ഫലസ്തീനുമായി റഷ്യയ്ക്കു ചരിത്രപരമായി സുദീര്‍ഘമായ ബന്ധമാണുള്ളത്. അതേസമയം തന്നെ, ഇസ്‌റാഈലുമായും ചില പൊതുവായ സമാനതകളുണ്ടെന്നു റഷ്യ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷത്തിനിടെ ഇരു വിഭാഗങ്ങളുമായും ഞങ്ങള്‍ ആശയവിനിമയം തുടരുകയാണ്. ഈ ബന്ധം നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌ന പരിഹാരം സാധ്യമാകുന്ന പൊതുവേദികള്‍ കണ്ടെത്താനാണു ശ്രമം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ കാണുന്നതുപോലെ അതൊന്നും അത്രകണ്ടു ഫലപ്രദമാകുന്നില്ലെന്നു മാത്രം. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് പ്രശ്‌നപരിഹാരത്തിനു ഞങ്ങളാല്‍ സാധിക്കുന്നതെല്ലാം ചെയ്യാനാണു ശ്രമം” – പെസ്‌കോവ് വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.