2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘സഹായത്തിനായുള്ള ബന്ദികളുടെ നിലവിളി ഹമാസിന്റെ തന്ത്രമെന്ന് തെറ്റിദ്ധരിച്ചു’ മൂന്നു പേരുടെ കൊലയിൽ വിശദീകരണവുമായി ഇസ്‌റാഈൽ

‘സഹായത്തിനായുള്ള ബന്ദികളുടെ നിലവിളി ഹമാസിന്റെ തന്ത്രമെന്ന് തെറ്റിദ്ധരിച്ചു’ മൂന്നു പേരുടെ കൊലയിൽ വിശദീകരണവുമായി ഇസ്‌റാഈൽ

ജറുസലേം: ‘സഹായത്തിനായുള്ള അവരുടെ കരച്ചിൽ ഹമാസിന്റെ തന്ത്രമെന്ന് തെറ്റിദ്ധരിച്ചു’ ഡിസംബർ 15ന് ഹമാസിന്റെ ബന്ദികളായിരുന്നു മൂന്ന് സയണിസ്റ്റ് സേനാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്‌റാഈൽ നൽുന്ന വിശദീകരണമാണിത്. സഹായത്തിനായുള്ള അവരുടെ നിലവിളി ഹമാസ് പോരാളികൾ അവരെ പതിയിരുന്ന് ആക്രമിക്കാനുള്ള തന്ത്രമായി തെറ്റിദ്ധരിച്ചതായാണ് ഇസ്‌റാഈൽ വിശദമാക്കുന്നത്. വകെട്ടിടത്തിൽ നിറയെ സ്‌ഫോടക വസ്തുക്കൾ വെച്ചിരുന്നതായാണ് കരുതിയതെന്നും ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇസ്‌റാഈൽ സൈന്യം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.

സംഭവത്തില്‍ ദുരുദ്ദേശ്യമൊന്നും ഉണ്ടായിട്ടില്ലെന്നും ആ നിമിഷം ഉചിതമായ തീരുമാനമാണ് സൈനികര്‍ കൈക്കൊണ്ടതെന്നും പക്ഷേ അത് നിര്‍ഭാഗ്യമായി മാറുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് പോരാളികളുമായി ശക്തമായ പോരാട്ടം നടക്കുന്ന സമയമായിരുന്നുവെന്നും കനത്ത വെടിവെപ്പ് നടക്കുന്ന കെട്ടിടങ്ങളില്‍ ജനങ്ങളെ ബന്ദികളാക്കിയതായി സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇസ്‌റാഈല്‍ സൈന്യം അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസ് ബന്ദികളാക്കിയ 240 പേരില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് പേരെയാണ് ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്നതെന്നാണ് സൈനിക വക്താവ് സംഭവത്തിന് പിന്നാലെ അന്ന് വ്യക്തമാക്കിയത്. യോതം ഹൈം, സമീര്‍ തലല്‍ക്ക, അലോണ്‍ ഷംരിസ് എന്നിവരാണ് കൊല്ലപ്പെട്ട ബന്ദികളെന്ന് ഐഡിഎഫ് അറിയിച്ചിരുന്നു.

   

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയതായി കരസേനാ മേധാവി ജനറല്‍ ഹെര്‍സി ഹലേവി പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര ഭീഷണിയടേയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടേറുന്നതുമായ സാഹചര്യത്തില്‍ വെടിവയ്ക്കുന്നതിന് മുമ്പ് ഒരു നിമിഷം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ദികളാക്കിയവര്‍ അവരുടെ ഷര്‍ട്ട് അഴിച്ചുമാറ്റിയതായും അവരില്‍ ഒരാള്‍ വെള്ളക്കൊടി വീശുന്നതായും കണ്ടിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ബന്ദികളാണെന്ന് തിരിച്ചറിഞ്ഞതെന്ന് സൈന്യം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.