2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിറിയയില്‍ ഇസ്‌റാഈല്‍ ആക്രമണം; ഇറാന്‍ സേനയിലെ നാല് പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌ക്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌ക്കസിലേക്ക് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇറാനിയന്‍ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സേന അറിയിച്ചു. ഇറാനിയന്‍ സൈനികര്‍ക്ക് പുറമെ സിറിയന്‍ സൈനികരും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ദമാസ്‌ക്കസിന്റെ പടിഞ്ഞാറ് അല്‍-മസക്ക് സമീപമുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലായിരുന്നു ശനിയാഴ്ച ഇസ്‌റാഈല്‍ സേന ആക്രമണം നടത്തിയത്. നാല് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്‌റാഈല്‍ സിറിയയിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇസ്‌റാഈല്‍ സൈനികരായ ഹൊജ്ജതോല്ല ഒമിദ്വാര്‍, അലി അഗസാദെ, ഹുസൈന്‍ മുഹമ്മദി, സെയ്ദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടത്.

Content Highlights:Israeli strike on Damascus kills four Iranian Revolutionary Guards


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.