2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്‌റാഈല്‍ ഭീകര രാഷ്ട്രം;ഗാസയില്‍ നടക്കുന്നത് മനുഷ്യരാശിക്ക് അപമാനകരമായ വംശഹത്യ;ക്യൂബന്‍ പ്രസിഡന്റ്

ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യത്യ രഹിതമായ നരനായാട്ട് തുടരുന്നതിനിടെ ഇസ്‌റാഈലിനെ ഭീകരരാഷ്ട്രം എന്ന് വിശേഷിപ്പിച്ച് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍.ഇസ്‌റാഈല്‍ എന്ന ഭീകര രാഷ്ട്രം ഗസ്സയില്‍ നടത്തിയ വംശഹത്യ മുഴുവന്‍ മനുഷ്യരാശിക്കും അപമാനമാണെന്നും് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രാഈല്‍ എന്ന ഭീകര രാഷ്ട്രം ഗാസയില്‍ നടത്തിയ വംശഹത്യ മുഴുവന്‍ മനുഷ്യരാശിക്കും അപമാനമാണ്. ഒരിക്കലും നിസ്സംഗത പുലര്‍ത്താത്ത ക്യൂബ, ഫലസ്തീനിനുവേണ്ടി വീണ്ടും വീണ്ടും ശബ്ദം ഉയര്‍ത്തുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചു.അതേസമയം ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,915 ആയി ഉയര്‍ന്നു. 54,918 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

   

Content Highlights:Israel Terror State Genocide in Gaza Disgrace to All Humanity Cuban President


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.