2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കി; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ല, ഒറ്റപ്പെട്ട് ഗസ്സ

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ല, ഒറ്റപ്പെട്ട് ഗസ്സ

ഗസ്സ സിറ്റി: പുറം ലോകവുമായുള്ള എല്ലാ ആശയവിനിമയ സംവിധാനവും റദ്ദാക്കി ഗസ്സയ്ക്ക് മേല്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നിലച്ചതോടെ നിലവിലെ സാഹചര്യം പുറം ലോകം അറിയുന്നില്ല.

പുറംലോകത്തേക്ക് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ തകര്‍ച്ചയുടെ ആഴമോ കൃത്യമായി അറിയാന്‍ സാധിക്കില്ല. മരണം 7,700 കവിഞ്ഞുെവന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.
ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ സാറ്റലൈറ്റ് ഫോണ്‍ വഴി ഇടയ്ക്കിടെ മാത്രമാണ് സംഭവങ്ങള്‍ അറിയുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.