2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി പരിസരത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഏജന്‍സി ഓഫിസ് പരിസരത്തെ പ്രവേശന കവാടത്തില്‍ എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തവാദിത്തം ഐ.എസ് ഏറ്റെടുത്തു.

അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്.
മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനൊടുവിലാണ് അന്നു രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.