2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മൂന്നിനെതിരേ നാലുഗോള്‍; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോവ

തിലക് മൈതാന്‍: ഐ.എസ്.എല്ലില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ. ഈസ്റ്റ് ബംഗാളിനെ മൂന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഗോവയുടെ വിജയം.

ഗോവയ്ക്ക് വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകളും, ഓര്‍ഗെ ഓര്‍ട്ടിസും ഗോള്‍ നേടി. ആന്റോണിയോ പെറോസേവിച്ചിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ആന്റോണിയോ പെറോസേവിച്ച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആമിര്‍ ഡെര്‍വിസേവിച്ചും ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ 10ാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റാണ് ടീമിനുള്ളത്. അഞ്ച് കളികളില്‍ നിന്ന് ഒരു വിജയം പോലും നേടാതെ രണ്ട് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.