ഹൈദരാബാദ്: ഐ.എസ്.എല്ലിന്റെ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പാദം സമനിലയലില്‍ കലാശിച്ചു. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് -എ.ടി.കെ മത്സരമാണ് ഗോള്‍ രഹിതമായി അവസാനിച്ചത്. സ്വന്തം മൈതാനക്ക് വിജയം നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഹൈദരാബാദ് ശ്രദ്ധയോടെയായിരുന്നു കളിച്ചത്.
സെമി ഫൈനലിന്റെ ആദ്യ പാദം ഗോള്‍ രഹിതമായി അവസാനിച്ചതിനാല്‍ എ.ടി.കെയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായി. മത്സരത്തില്‍ ഇരു ടീമുകളും ശക്തമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ഹൈദരാബാദിനായിരുന്നു ചെറിയ മുന്‍തൂക്കം ലഭിച്ചത്. 14 ഷോട്ടുകള്‍ ഹൈദരാബാദ് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തപ്പോള്‍ എ.ടി.കെ പത്ത് ഷോട്ടുകളാണ് അടിച്ചത്. അതില്‍ ഏഴെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു.
ഞായറാഴ്ച രാത്രി 7.30ന് ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ ആദ്യ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും.
Comments are closed for this post.