കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍ ഹൈദരാബാദിനെ തോല്‍പിച്ച് എ.ടി.കെ ഫൈനലില്‍ പ്രവേശിച്ചു. മാര്‍ച്ച് 18ന് ഫറ്റോര്‍ദയില്‍ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തിയതോടെയാണ് എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്ലിന്റെ ഫൈനല്‍ പ്രവേശം.
ഇന്നലെ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദ മത്സത്തില്‍ പെനാല്‍റ്റിയില്‍ 4-3 എന്ന സ്‌കോറിനായിരുന്നു എ.ടി.കെ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനാല്‍ രണ്ടാം മത്സരം നിര്‍ണായകമായിരുന്നു. നിശ്ചിത സമയത്ത് ഗോളൊന്നും പിറക്കാത്തതിനാല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു.
പെനാല്‍റ്റിയില്‍ ഹൈദരാബാദിന്റെ രണ്ട് കിക്കുകള്‍ നഷ്ടപ്പെട്ടതോടെയാണ് എ.ടി.കെക്ക് ഫൈനലിലേക്കുള്ള വഴി തെളിഞ്ഞത്. സിവേറിയോ, ബര്‍തലോമിയോ ഒഗ്ബച്ചെ എന്നിവരുടെ ഷോട്ടുകളായിരുന്നു പുറത്തുപോയത്.
Comments are closed for this post.