2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസ്.എല്ലില്‍ ബംഗളൂരുവിനെ വിറപ്പിച്ച് ഒഡീഷ; ബംഗളൂരു- 1,ഒഡീഷ- 3

ഒഡീഷക്ക് ഐഎസ്എല്ലില്‍ ബംഗളൂരുവിനെതിരെ മിന്നും ജയം. ജാവി ഹെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവില്‍ ജയത്തോടെയാണ് ഒഡീഷ തുടങ്ങിയത്. കരുത്തരായ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. 3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെര്‍ണാണ്ടസിന്റെ ഗോളുകള്‍.

21ാം മിനുറ്റില്‍ അലന്‍ കോസ്റ്റയിലൂടെ ബംഗളൂരു ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഒഡീഷയുടെ വിജയഗോള്‍. കളി അവസാനിക്കാനിരിക്കെ അരിദായ് കബ്രീരയാണ് ഒഡീഷയ്ക്കായി മൂന്നാം ഗോള്‍ നേടിയത്.

ഒരു ജയവും തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.