കൊച്ചി: ഐഎസ്എല്‍ പ്ലേഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മല്‍സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തിന് വന്‍ തിരിച്ചടി. വിവാദ റഫറി ക്രിസ്റ്റല്‍ ജോണിന്റെ മോശം തീരുമാനത്തിനെതിരേ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ബ്ലാസ്റ്റേഴ്‌സ് നല്‍കിയ പരാതി തള്ളി.
കളി വീണ്ടും നടത്തണമെന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആവശ്യം. പക്ഷെ അതു അനുവദിക്കാന്‍ കഴിയില്ലെന്ന തീരുമാനമാണ് എഐഎഫ്എഫിന്റെ അച്ചടക്ക സമിതി സ്വീകരിച്ചത്. ബെംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിലായിരുന്നു ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോള്‍. അദ്ദേഹം ഫൗള്‍ ചെയ്യപ്പെട്ടതിനെ തുര്‍ന്നു ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനു അരികില്‍ വച്ച് റഫറി ഫ്രീകിക്ക് വിധിക്കുകയായിരുന്നു.
അതേസമയം, സീസണ്‍ പൂര്‍ത്തിയായതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കൊച്ചിയിലെ ടീം ക്യാമ്പ് വിട്ടു. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി.
Comments are closed for this post.