ഫത്തോര്‍ഡ: മുന്നേറ്റങ്ങളെക്കൊണ്ടും പ്രതിരോധങ്ങളെക്കൊണ്ടും കളം വാണ ആവേശകരമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – ബെംഗളൂരു എഫ്.സി പോരാട്ടം 2-2 സമനിലയില്‍
മത്സരം സമനിലയില്‍
ഇരട്ട ഗോളുകളുമായി തിളങ്ങിയ നോര്‍ത്ത് ഈസ്റ്റ് താരം ലൂയിസ് മച്ചാഡോയാണ് ഹീറോ ഓഫ് ദ മാച്ച്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മച്ചാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോളടിക്ക് തുടക്കമിട്ടു. മച്ചാഡോയുടെ തന്നെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്.
സുഹൈറില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് കയറിയ റോച്ചര്‍സെലയുടെ ഇടംകാലന്‍ ഷോട്ട് ബോക്സിലുണ്ടായിരുന്ന മച്ചാഡോയുടെ ദേഹത്ത് തട്ടി ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി വലയിലേക്ക്് പതിച്ചു. ഇതോടെ കളിമുറുകുകയും ബംഗ്ലുര്‍ പകരത്തിനു പകരം 13ാം മിനുട്ടില്‍ സമനില പിടിച്ചു.
നോര്‍ത്ത് ഈസ്റ്റ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ യുവാനാണ് പന്ത് വലയിലെത്തിച്ച് ബെംഗളൂരുവിന് സമനില ഗോള്‍ സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച കളിപുറത്തെടുത്തു. 70ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മോശം ഡിഫന്‍ഡിങ് വിനയായതിനെത്തുടര്‍ന്ന് ബെംഗളൂരുവിന്റെ രണ്ടാം ഗോളും വന്നു.
അധികം വൈകാതെ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പകരം ചോദിക്കല്‍ 78ാം മിനുട്ടില്‍ കളി സമനിലയിലായി. മച്ചാഡോയെ തടയാന്‍ യുവാനന് സാധിച്ചില്ല.
Comments are closed for this post.