2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുബൈയെ തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി ഫൈനലിൽ; വിജയം ഷൂട്ടൗട്ടിൽ

ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ ബെംഗളൂരു എഫ്‌സിക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിലെ സഡൻ ഡെത്തിൽ വിജയം നേടിയതോടെയാണ് ബെംഗളൂരു എഫ്‌സി ഫൈനലിലെത്തിയത്. ആദ്യ പാദത്തിൽ വിജയം ബെംഗളൂരു എഫ്‌സിക്ക് ഒപ്പമായിരുന്നു. രണ്ടാം പാദത്തിൽ മുംബൈ എഫ്‌സി വിജയിച്ചെങ്കിലും ഗോൾ നില സമനിലയായി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ആദ്യ അഞ്ച് ഷൂട്ടൗട്ടിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ മത്സരം സഡൻ ഡെത്തിലേക്ക് വഴിമാറി. എന്നാൽ സഡൻ ഡെത്ത് മുംബൈക്കുള്ള മരണ മണിയായി മാറി. 9 – 8 എന്ന സ്കോറിനാണ് ബെംഗളൂരു എഫ്‌സിയുടെ വിജയം. സാവി ഹെർണാണ്ടസ് ബെംഗളൂരു എഫ്‌സിക്ക് വേണ്ടി നിശിചിത സമയത്ത് ഒരു ഗോൾ നേടിയപ്പോൾ മുംബൈ എഫ്‌സിക്ക് വേണ്ടി ബിപിൻ സിങ്ങും മെഹ്താബ് സിങ്ങും ഓരോ ഗോൾ വീതം നേടി.

രണ്ടാംപാദത്തില്‍ 22-ാം മിനുറ്റില്‍ ഹാവി ഹെർണാണ്ടസിലൂടെ ലീഡെടുത്ത ബെംഗളൂരുവിനെതിരെ 30-ാം മിനുറ്റില്‍ ബിപിന്‍ സിംഗിലൂടെ മുംബൈ സിറ്റി എഫ്സി ഗോള്‍ മടക്കി. 66-ാം മിനുറ്റിലായിരുന്നു മുംബൈയുടെ രണ്ടാം ഗോൾ. ഇത്തവണ വല കുലുക്കിയത് മെഹ്താബ് സിങ് ആയിരുന്നു. പിന്നീട് രണ്ടു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടം ആയിരുന്നു. ആദ്യ പാദത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ബെംഗളൂരു രണ്ടാം പാദത്തിൽ ഒരു ഗോൾ മാത്രമാണ് നേടിയത്. ഇതോടെ അഗ്ഗ്രഗേറ്റ് സ്കോർ 2 – 2 ആയി.

നേരത്തെ 10-ാം മിനുറ്റില്‍ മുന്നിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും മുംബൈ സിറ്റി എഫ്സിക്ക് മുതലാക്കാന്‍ കഴിയാതെ പോയി. ഗ്രെഗ് സ്റ്റുവർട്ട് പെനാല്‍റ്റി പാഴാക്കുകയായിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ ഉയർത്താൻ ഇരു ടീമുകൾക്കും കഴിയാതെ വന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നിന്ന് കളി സഡന്‍ ഡത്തിലേക്കും നീണ്ടു. ഒടുവിൽ 9 – 8 ന് വിജയം ബെംഗളൂരുവിന് ഒപ്പമായിരുന്നു. ഇത് മൂന്നാം തവണയാണ് ബെംഗളൂരു ഐഎസ്എൽ ഫൈനലിൽ എത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.