2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഐ.എസ്.എല്‍: ബ്ലാസ്‌റ്റേഴ്‌സിനു ജയം

പനജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ബംഗളൂരു എഫ്.സിയേയാണ് 2-1 സ്‌കോറിന് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ബംഗളൂരുവിന്റെ ബ്രസീലിയന്‍ താരം ക്ലൈറ്റണ്‍ സില്‍വയാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 72-ാം മിനുട്ടില്‍ ലാല്‍താങ്കയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ മലയാളി താരം കെ.പി രാഹുല്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് 12 മത്സരത്തില്‍ നിന്ന് 13 പോയിന്റായി. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.