ജിസാൻ: ശാക്തീകരണത്തിനായി ഒന്നിക്കുക എന്ന ശീര്‍ഷകത്തില്‍ സഊദി ദേശീയ തലത്തില്‍ പ്രഖ്യാപിച്ച കാംപയിന്റെ ഭാഗമായി ജിസാൻ ഘടകം മെമ്പര്‍ഷിപ് കാംപയിൻ തുടക്കം കുറിച്ചു. ജനാധിപത്യത്തിലൂന്നി ശാക്തീകരണത്തിലൂടെ അരികുവത്കരിക്കപ്പെട്ട പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിടുന്ന ഈ കൂട്ടായ്മലേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളെ ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനം വരെ നീണ്ടു നില്‍ക്കുന്ന കാംപയിയിനിൽ അംഗങ്ങളാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ സോഷ്യല്‍ ഫോറം അസീർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര സാമൂഹിക ജനാധിപത്യം എന്ന വിഷയം അവതരിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ ആറ്റൂർ , പബ്ളിക് റിലേഷൻ ഇൻ ചാർജ് മുഹമ്മദലി എടക്കര എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു .ബ്ലോക്ക് പ്രസിഡണ്ട് ഷൗക്കത്ത് കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ഷഫീഖ് മൂന്നിയൂർ, ആസാദ് മൂന്നിയൂർ എന്നിവർ സംസാരിച്ചു. റിഷാദ് പരപ്പനങ്ങാടി
സ്വാഗതവും റസാക്ക് വാളക്കുളം നന്ദിയും പറഞ്ഞു.
Comments are closed for this post.