Is there any travel ban… know through Sahal app
കുവൈത്ത് സിറ്റി : രാജ്യത്തിന് പുറത്തേക്ക് യാത്രാ ചെയ്യുന്നവർക്ക് യാത്രാ വിലക്ക് ഉണ്ടോ എന്നറിയാൻ ഇനി മുതൽ സഹൽ ആപ്പ് വഴി സാധിക്കും. നീതിന്യായ മന്ത്രാലയയമാണ് പുതിയ സേവനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ഏതെങ്കിലും യാത്ര വിലക്ക് ഉണ്ടോ എന്ന് സഹൽ ആപ്പ് വഴി പരിശോധിക്കുവാൻ കഴിയും. സിവിൽ കേസുകളെ തുടർന്നുള്ള യാത്രാ നിരോധനങ്ങൾ അറിയാൻ പുതിയ സേവനം വഴി സാധ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.
Comments are closed for this post.