2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പണമയക്കാന്‍ പുതിയ 20 ശതമാനം നികുതിയോ; എന്‍.ആര്‍.ഐകള്‍ ആശങ്കപ്പെടേണ്ടതില്ല

പണമയക്കാന്‍ പുതിയ 20 ശതമാനം നികുതിയോ

ഒരു പ്രവാസി ഇന്ത്യക്കാരന്‍ (NRI) എന്ന നിലയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിദേശ ഫണ്ടുകള്‍ അയക്കാനോ, നിങ്ങളുടെ കുട്ടിയുടെ കോളജ് ട്യൂഷന്‍ ഫീസ് അടയ്ക്കാനോ തുടങ്ങി നാട്ടിലേക്ക് പണമയക്കല്‍ ഓരോ പ്രവാസിക്കും നിര്‍ബന്ധമാണ്. നിങ്ങള്‍ നാട്ടിലേക്ക് പണം അയക്കുന്നതിനുള്ള ഒരുപാട് സൗകര്യങ്ങളും ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു നിശ്ചിത നികുതി ചുമത്തുന്നതിനെക്കുറിച്ച് പുതിയ നിയമങ്ങള്‍ വന്നിരുന്നല്ലോ. ഇത് എന്‍ആര്‍ഐകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. പണമയയ്ക്കാനുള്ള ഈ നികുതി മാറ്റം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും നിലവില്‍ നിയമങ്ങള്‍ എങ്ങനെ ബാധകമാണ് എന്ന് നോക്കാം.

നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഇന്ത്യന്‍ നിവാസികള്‍ക്ക് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (LRS) കീഴില്‍ പ്രതിവര്‍ഷം 250,000 ഡോളര്‍(Dh918,262) (2,04,30,125 ഇന്ത്യന്‍ രൂപ)വരെയും എന്‍ആര്‍ഐകള്‍ക്ക് പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളര്‍ (3.67 മില്യണ്‍ ദിര്‍ഹം) (8,17,06,500 ഇന്ത്യന്‍ രൂപ) വരെയുമാണ് നാട്ടിലേക്ക് അയക്കാന്‍ അനുവാദമുള്ളത്.

എന്‍ആര്‍ഐകള്‍ക്കും ഇന്ത്യന്‍ താമസക്കാര്‍ക്കും പണമടയ്ക്കല്‍ നിയമങ്ങള്‍ വ്യത്യസ്തമാണ്

2020ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ പണമയയ്ക്കലിന് നികുതി വ്യവസ്ഥ നിര്‍ദ്ദേശിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം എല്‍ആര്‍എസ് പ്രകാരം പണമയയ്ക്കുന്നതിന് നികുതി നിരക്ക് 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു നിര്‍ദ്ദേശം.

താമസക്കാര്‍ക്കും പ്രവാസികള്‍ക്കും ഈ മാറ്റം എന്താണ് അര്‍ത്ഥമാക്കുന്നത്?.

2023 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പണമയയ്ക്കലാലാണ് നികുതി നിരക്കിലെ മേല്‍പ്പറഞ്ഞ വര്‍ദ്ധന 20 ശതമാനമായി ഉയര്‍ന്നത്. ഇത് റെമിറ്റന്‍സ് സ്‌കീമിന് (LRS) കീഴില്‍ ഇന്ത്യന്‍ താമസക്കാര്‍ മാത്രം നടത്തുന്ന വിദേശ പണമിടപാടുകളില്‍ കാര്യമായ സ്വാധീനം ചെലുത്തും. അതേസമയം,എന്‍ആര്‍ഐകള്‍ക്ക് എല്‍ആര്‍എസ് ബാധകമല്ല. എന്നിരുന്നാലും വിവിധ ഇടപാടുകള്‍ക്കായി പണമടയ്ക്കല്‍ പദ്ധതി (എല്‍ആര്‍എസ്) പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പണം അയക്കുന്ന ഇന്ത്യന്‍ താമസക്കാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും.

നികുതി നിരക്കിലെ ഈ വര്‍ദ്ധനവ്, വിദേശ സ്റ്റോക്കുകളിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നതിന് ഈ സ്‌കീം ഉപയോഗിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ നിവാസികളെ നിരുത്സാഹപ്പെടുത്തിയേക്കാം. ഇത് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നിവാസികളില്‍ നിന്ന് കാര്യമായ നിക്ഷേപം കണ്ട ഇന്ത്യന്‍ ഓഹരി വിപണികളെ ബാധിക്കും.

എന്നിരുന്നാലും, 20 ശതമാനം നിരക്കില്‍ നികുതി അടച്ച ഇന്ത്യന്‍ നിവാസികള്‍ക്ക് അവരുടെ അന്തിമ നികുതി ബാധ്യത കണക്കാക്കുമ്പോള്‍ അതിനുള്ള ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ കഴിയും. മാത്രമല്ല LRS സ്‌കീമിന് കീഴിലുള്ള എല്ലാ ഇടപാടുകള്‍ക്കും റസിഡന്റ് വ്യക്തികള്‍ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നല്‍കേണ്ടത് നിര്‍ബന്ധമാണ്.

പണമടക്കല്‍ നികുതി ചട്ടമാറ്റത്തില്‍ എന്‍.ആര്‍.ഐകള്‍ ആശങ്കപ്പെടേണ്ടതില്ല

പണമടക്കല്‍ നികുതി ചട്ടമാറ്റത്തില്‍ എന്‍.ആര്‍.ഐകള്‍ ആശങ്കപ്പെടേണ്ടതില്ല. റസിഡന്റ് ഇന്ത്യന്‍സിനാണ് ഇത് ബാധകമാവുന്നത്. എന്നിരുന്നാലും നിങ്ങളുടെ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഇന്ത്യയില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെങ്കില്‍, ഈ പോയിന്റുകളെല്ലാം നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.