2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒറ്റ ഭാഷ മതിയോ, അസഖ്യം ഭാഷകള്‍ക്കിടയില്‍ ഹിന്ദി എങ്ങനെ അതിജീവിക്കുന്നു ?

മാധവി ശ്രീനിവാസന്‍/ വിനിത എം.വി

 

ഡച്ച് കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇന്തോനേഷ്യന്‍ ദേശീയവാദികള്‍ മലായുടെ പരിഷ്‌കാരിച്ച പതിപ്പ് (ബഹാസ ഇന്തോനേഷ്യ എന്ന് പുനര്‍നാമകരണീ ചെയ്തു) ഔദ്യോഗിക ഭാഷയായി മാറുമെന്ന് തീരുമാനിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ സമുദ്രവ്യാപാരത്തിന്റെ ആവശ്യകതക്കനുസരിച്ചാണ് മലായ് വികസിച്ചത്. ഈ പ്രദേശത്ത്
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുര്‍ എന്നീ ആധുനിക രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളില്‍ നൂറുകണക്കിന് ഭാഷകള്‍ സംസാരിച്ചിരുന്നു. വ്യാകരണപരമായി ലളിതവും ശ്രേണിയില്ലാത്തതും മറ്റ് പ്രാദേശിക ഭാഷകളേക്കാള്‍ എളുപ്പത്തില്‍ പഠിക്കാവുന്നതുമായതിനാല്‍, മലായ് ആശയവിനിമയത്തിന്റെ സ്വികാര്യമായ ഭാഷയായി മാറി. ജാവനീസ് ഉള്‍പ്പെടെ മൂന്നൂറിലധികം വംശീയ ഗ്രുപ്പുകളെ ഒരുമിച്ച് കൊണ്ടുവരികയെന്നതായിരുന്നു ഇന്തോനേഷ്യയുടെ ലക്ഷ്യം.

ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍

ഇതിനു വിരുദ്ധമായി ഭരണഘടനാ അസംബ്ലി ഇന്ത്യയുടെ ഭരണഘടന തായ്യാറാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരു ദേശീയ ഭാഷ സ്വികരിക്കുക എന്ന പ്രശ്‌നം പരിഹരിക്കാനായില്ല. ഒരു ദേശീയ ഭാഷ സ്വികരിക്കല്‍, ഭരണഘടന എഴുതേണ്ട ഭാഷ , ഭരണഘടനാ അസംബ്ലിയുടെ നടപടികള്‍ നടത്തേണ്ട ഭാഷ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഒരു വശത്ത് ഹിന്ദി സംസാരിക്കുന്ന പ്രവിശ്യകളില്‍ നിന്നുള്ള അംഗങ്ങള്‍ നിരവധി ഹിന്ദി അനുകൂല ഭേദഗതികള്‍ അവതരിപ്പിക്കുകയും ഹിന്ദിയെ ഏക ദേശീയ ഭാഷയായി സ്വികരിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഒരു ഡ്രാഫ്റ്റ് പ്രഖ്യാപിച്ചു: ‘ഹിന്ദുസ്ഥാനിയെ അറിയാത്ത ആളുകള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ല. ഒരു ഭരണഘടന രൂപകല്പന ചെയ്യാന്‍ സഭയില്‍ ഹാജരായ, ഹിന്ദി അറിയാത്തവര്‍ ഈ നിയമസഭയില്‍ അംഗമാകാന്‍ യോഗ്യരല്ല.’തെക്ക് നിന്നുള്ള ഒരു അസംബ്ലി അംഗം പറഞ്ഞു, ‘ഞങ്ങള്‍ ഹിന്ദി പഠിക്കാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍ എന്റെ പ്രായത്തില്‍ എനിക്ക് അത് ചെയ്യാന്‍ കഴിയില്ല, ഒരു പക്ഷേ ഞാന്‍ തയ്യാറാകില്ല, കാരണം നിങ്ങളെ നിക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ്. ഇത്തരത്തിലുള്ള അസഹിഷ്ണുത, നമ്മള്‍ക്കിന്നാവശ്യമായ ശക്തമായ കേന്ദ്രത്തില്‍ ഭീതി ജനിപ്പിക്കുന്നു. കേന്ദ്രത്തിന്റെ ഭാഷ സംസാരിക്കാത്ത ആളുകളെ അടിമകളാക്കുമെന്ന് അര്‍ത്ഥവും ഇത് നല്‍കുന്നുണ്ട്’.

ഹിന്ദി സ്വദേശികളല്ലാത്തവര്‍ക്ക്, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വ്യാപകമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന്1963 ലെ ഔദ്യോഗിക ഭാഷാ നിയമനം പാസാക്കുന്നതിന് കാരണമായി. ഇത് എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഇംഗ്ലീഷ് തുടര്‍ച്ചയായി ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തു. 1965 ഓടെ കേന്ദ്ര സര്‍ക്കാരിന്റെ ഏക പ്രവര്‍ത്തന ഭാഷയായി ഹിന്ദി മാറി. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതേസമയം ഹിന്ദി വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനു ള്ള കേന്ദ്രസര്‍ക്കാരിനുള്ള ഭരണഘടനാ നിര്‍ദ്ദേശം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തി. പിന്നീട്, ഐടി, നിര്‍മ്മാണ, മറ്റ് മേഖലകളില്‍ ജോലിയാവശ്യാര്‍ത്ഥം ഹിന്ദി സംസാരിക്കുന്നവര്‍ ധാരാളം ഭാഷകളും ഉപഭാഷകളും സംസാരിക്കുന്ന തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഈ കുടിയേറ്റമുണ്ടായിട്ടും, ഏറ്റവും വേഗത്തില്‍ വളരുന്ന ഭാഷ ഹിന്ദിയാണെന്നും മറ്റ് പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും സെന്‍സസ് കണ്ടെത്തി. ഉദാഹരണത്തിന്, തമിഴ്‌നാട്ടില്‍ പത്തുവര്‍ഷത്തിനിടയില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. കാരണം തമിഴര്‍ക്ക് വടക്ക് ഭാഗത്തുനിന്നുള്ളവരുമായി സംവേദിക്കേണ്ടതുണ്ട്.

ഒരു ഭാഷയും ജീവിതരീതിയും നഷ്ടപ്പെടല്‍

 

2001ലെ സെന്‍സസ് അനുസരിച്ച്, ഇന്ത്യയില്‍ 30 ഭാഷകളുണ്ട്, അവ ഒരു ദശലക്ഷത്തിലധികം ആളുകള്‍ സംസാരിക്കുന്നു. ഭരണഘടന 22 ഭാഷകള്‍ പട്ടികയിലുള്‍പ്പെടുത്തുകയും എട്ടാം ഷെഡ്യൂളില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഉള്‍പ്പെടുത്താന്‍ അര്‍ഹതയുണ്ടെങ്കിലും പല ഭാഷകളും ഈ ഷെഡ്യൂളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. 1.8 ദശലക്ഷത്തിലധികം ആളുകള്‍ സംസാരിക്കുന്ന തുളു ഇതില്‍ ഉള്‍പ്പെടുന്നു.14,15 നൂറ്റാണ്ടുകളില്‍ നിന്നുള്ള ലിഖിതങ്ങളുണ്ട്. ഒരു സംസ്‌കൃത ഭാഷയ്ക്ക് സാഹിത്യ, ദൈനംദിന ഇടപെടലുകളില്‍ അതിന്റെ സ്ഥാനം നഷ്ടപ്പെടുമ്പോള്‍, അതുമായി ബന്ധപ്പെട്ട ജീവിതരീതിയും അപ്രത്യക്ഷമാകുന്നു. മറുവശത്ത്, താരതമ്യേന പുതിയ ഇന്തോആര്യന്‍ ഭാഷയായ ഹിന്ദി സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പ്രാധാന്യം നേടുന്നു. പഴയ ഹിന്ദി പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നുള്ള വാക്കുകള്‍ സ്വാംശീകരിച്ചു. ഉത്തരേന്ത്യയില്‍ ഇസ് ലാമിക ഭരണം വന്നതോടെ അത് ഹിന്ദുസ്ഥാനിയായി മാറി. കൊളോണിയല്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാനിയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും, മുസ് ലിംകളുമായുള്ള ഉര്‍ദു വിന്റെ ബന്ധവും ഹിന്ദിയുടെ ഒരു സംസ്‌കൃത പതിപ്പ് വികസിപ്പിക്കാന്‍ ഉത്തരേന്ത്യയിലെ ഹിന്ദുക്കളെ പ്രേരിപ്പിച്ചു. ഇത് ഒരു നൂറ്റാണ്ടിനുശേഷം ഒരു ആധുനിക ഹിന്ദി രൂപപ്പെടുന്നതിലേക്ക് നയിച്ചു. ദില്ലിയുടെയും പരിസര പ്രദേശങ്ങളുടെയും പ്രാദേശിക ഭാഷയുടെ അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. അവധി, മൈഥിലി, ബ്രജ് തുടങ്ങിയ പ്രതാപ ഉപഭാഷകളെ ഇത് മാറ്റിസ്ഥാപിക്കാന്‍ ഇടവന്നു. ഈ ഉപഭാഷകളുടെ സാഹിത്യമൂല്യം യഥാസമയം കുറഞ്ഞു കൊണ്ടിരുന്നു. ഹിന്ദിയെയും അതിന്റെ ഉപയോഗത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളുടെ യോഗ്യതയിലും നമുക്ക് ശ്രദ്ധകേന്ദ്രീകരിക്കാം. നന്നായി വികസിച്ചതോ, വംശനാശഭീഷണി നേരിടുന്നതോ ആയ തദ്ദേശീയമായ മറ്റ് ഭാഷകളെ നമ്മള്‍ പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍, നമ്മുടെ ഭാവി തലമുറ ഒരിക്കലും അവരുടെ ‘യഥാര്‍ത്ഥ’ വേരുകളും സംസ്‌കാരവും മനസ്സിലാക്കില്ല. ഒരു ദേശീയ ഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഒരാളുടെ മാതൃഭാഷയ്ക്കപ്പുറം മറ്റൊരു ഭാഷാ കൂടി പഠിക്കുകയു വ്യത്യസ്തമായ ജീവിതരീതി അറിയുകയും ചെയ്യുകയെന്നതിലായിക്കൂടെ നമ്മുടെ ശ്രമം?

(ലിംഗനീതിമനുഷ്യാവകാശ പ്രവര്‍ത്തകയാണ് മാധവി ശ്രീനിവാസന്‍ ജോണ്‍സണ്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.