തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ടവ്വല്‍ വാങ്ങാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.
പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിങ് വിഭാഗമാണ് 69,000 രൂപ ചെലവഴിച്ച് ടവ്വല്‍ വാങ്ങാനൊരുങ്ങുന്നത്. സെക്രട്ടേറിയറ്റ് എന്ന് മുദ്രണം ചെയ്ത 150 ടര്‍ക്കി ടവ്വലുകള്‍ വാങ്ങാനാണ് തുക അനുവദിച്ചത്.
ടവ്വല്‍ ഒന്നിന് 460 രൂപ നിരക്കില്‍ സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനില്‍നിന്ന് വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നതെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷവും ടവ്വല്‍ വാങ്ങുന്നതിനായി വലിയൊരു തുക സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
75,000 ത്തിലധികം രൂപയാണ് കഴിഞ്ഞ തവണ അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് പോലും വെട്ടിച്ചുരുക്കിയ സമയത്ത് നടത്തുന്ന ധൂര്‍ത്തിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments are closed for this post.