2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പനിയോ ജലദോഷമോ ഉള്ളപ്പോള്‍ കാപ്പി കുടിക്കാറുണ്ടോ? അപകടമെന്ന് ആരോഗ്യ വിദഗ്ധര്‍

   

പനി,ജലദോഷം എന്നിവയുള്ളപ്പോള്‍ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് അപകടകരമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. പനി,ജലദോഷം എന്നിവയുള്ളപ്പോള്‍ ചൂടുവെള്ളം,കട്ടന്‍ചായ,കഞ്ഞിവെള്ളം എന്നിവയൊക്കെ ഉപയോഗിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.കാപ്പിയിലെ കഫൈന്‍ എന്ന ഘടകം ഉറക്കത്തെ തടയുന്നു.

അസുഖബാധിതരായിരിക്കുന്ന സമയത്ത് വിശ്രമം അത്യന്താപേക്ഷിതമായതിനാല്‍ ഉറക്കത്തെയും വിശ്രമത്തെയും തടയുന്ന എല്ലാ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. കൂടാതെ ശരീരത്തെ നിര്‍ജ്ജലീകരിക്കുന്ന ഘടകം കൂടിയാണ് കഫൈന്‍. ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കല്‍ അസുഖത്തെ മറികടക്കാന്‍ അത്യന്താപേക്ഷിതമാണ്.കഫൈന്‍ ഇതിനെ തടയുന്നു.അതിനാല്‍ ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം മാത്രം അസുഖബാധിതരായിരിക്കുമ്പോള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

Content Highlights:is it okay to drink coffee while sick


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.