2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചങ്കൂറ്റമുണ്ടോ ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍? ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും സ്വപ്‌ന സുരേഷ്, സ്പ്രിംഗ്‌ളര്‍ പദ്ധതിയുടെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍

  • 2016 മുതല്‍ 2020 വരേയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാനാണ് വെല്ലുവിളി

തിരുവനന്തപുരം: ഇന്നലെ നിയമസഭയില്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടുണ്ടായ അടിയന്തര പ്രമേയചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത് പലതും പച്ചക്കള്ളമാണെന്ന് സ്വപ്‌ന സുരേഷ്. 2016 മുതല്‍ 2020 വരേ ഞാന്‍ ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തന്റെ കൈയ്യിലും സി.സി.ടി.വി ദ്യശ്യങ്ങളുണ്ട്. പല രഹസ്യ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. അവിടെ സാധാരണക്കാര്‍ക്കാര്‍ക്കും വെറുതെ കടന്നുചെല്ലാനാകില്ല. എന്നാല്‍ താന്‍ ചെല്ലുമ്പോള്‍ അവിടെയൊരു പരിശോധനയും ഉണ്ടായിരുന്നില്ല. ഇതൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദമെങ്കില്‍
2016 മുതല്‍ 2020 വരേയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടൂ എന്നും അവര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
മുഖ്യമന്ത്രി മറന്നു വച്ച ബാഗ് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി? ബാഗില്‍ ഉപഹാരമല്ലെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. പി.ഡബ്ല്യു.സിയാണ് തനിക്ക് ജോലി നല്‍കിയത്.

സ്പ്രിംഗ്‌ളര്‍ പദ്ധതിയുടെ പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. സ്പിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യു.എ.ഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു.
തന്റേത് വെളിപ്പെടുത്തലല്ലെങ്കില്‍ എന്തിനാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിനാണ് എ.ഡി.ജി.പിയെ രാത്രിക്കുരാത്രി മാറ്റിയതെന്നും സ്വപ്ന ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.