2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ക്രിസ്റ്റ്യാനോ സഊദി ക്ലബ്ബിലേക്ക് പോകുമോ? മറുപടി നല്‍കി കായിക മന്ത്രിയും

സഊദി ക്ലബ് തനിക്ക് 360 ദശലക്ഷം ഡോളറിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്തതായും താന്‍ ഓഫര്‍ നിരസിച്ചതായും ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയതിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍

ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനു പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സഊദി ക്ലബ്ബിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍. സഊദി അറേബ്യയിലെ ക്ലബ് തനിക്ക് 360 ദശലക്ഷം ഡോളറിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്തതായും താന്‍ ഓഫര്‍ നിരസിച്ചതായും ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയതിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ മനസുതുറന്നത്.

എന്നാല്‍, ക്രിസ്റ്റ്യാനോയുടെ സഊദിയിലേക്കുള്ള വരവിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് സഊദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ സഊദിയില്‍ കളിക്കുന്നത് കാണാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘ഞങ്ങള്‍ക്ക് ശക്തമായ ഫുട്‌ബോള്‍ ലീഗുണ്ട്. ഓരോ ടീമിലും ഏഴ് വിദേശ താരങ്ങള്‍ കളിക്കുന്നു. അത് വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ നോക്കുന്നു. ഞങ്ങളുടെ ടീമുകള്‍ ഏഷ്യയില്‍ ടോപ് ലെവലില്‍ കളിക്കുന്നു. സഊദിയില്‍ ഫുട്‌ബോള്‍ ശക്തമാണ്, പിന്നെ എന്തുകൊണ്ട് ആഗ്രഹിച്ചുകൂടെന്നും മന്ത്രി ചോദിച്ചു.

ക്രിസ്റ്റ്യാനോയുടെ ഭാവി പദ്ധതികള്‍ എന്താണെന്ന് വ്യക്തമല്ലെന്നും ട്രാന്‍ഫറിനെ കുറിച്ച് മാധ്യമവാര്‍ത്തകള്‍ക്കപ്പുറം ഒന്നുമറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നിരവധി വിഷയങ്ങളില്‍ വിമര്‍ശിച്ചിരുന്നു. മാനേജര്‍ എറിക് ടെന്‍ ഹാഗിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തന്നെ നിര്‍ബന്ധിച്ച് പുറത്താക്കാന്‍ ക്ലബ്ബ് മേധാവികളില്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.