2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊളസ്‌ട്രോള്‍ ജീവിതത്തില്‍ വില്ലനാകുന്നുവോ ? പരിഹാരമുണ്ട്, ഇതാ കുറക്കാന്‍ ചില ഒറ്റമൂലികള്‍



കൊളസ്‌ട്രോള്‍ ആരിലും കാണുന്നു. പ്രായഭേദമില്ലാതെ. ജീവിതശൈലിയാണ് പ്രധാന കാരണം. കഴിക്കുന്ന ആഹാരം തന്നെയാണ് പ്രധാന വില്ലനും. എത്ര പറഞ്ഞാലും ഫാസ്റ്റ് ഫുഡില്‍ നിന്ന് മോചനമില്ല. പോഷകസമ്പുഷ്ടമായ ആഹാരമോ കഴിക്കാനോ പലപ്പോഴും നമ്മള്‍ തയാറാകുന്നുമില്ല. ജീവിതശൈലിയിലെ മാറ്റങ്ങള്‍ വരുത്തിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനാകും. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. കൊളസ്‌ട്രോള്‍ ക്രമമായി നിലനിര്‍ത്തുന്നതിലൂടെയെ ആരോഗ്യകരമായ ജീവിതം സാധ്യമാകൂ. ശരീരഭാരം കുറച്ചേ മതിയാകൂ. അമിതവണ്ണം ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണമാകുന്നുണ്ട്. വ്യായാമം ജീവിതശീലമാക്കി മാറ്റണം. ഒപ്പം പോഷക സമൃദ്ധമായ ഭക്ഷണവും ശീലമാക്കുക. ചില ഭക്ഷണത്തെയാണിവിടെ പരിചയപ്പെടുത്തുന്നത്.

 

ഓട്‌സ് പാനീയമാണ് മറ്റൊരു പോഷകാഹാരം. ഓട്‌സ് പാനീയം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്. ഒരു കപ്പ് ഓട്‌സ് വെള്ളം 1.3 ഗ്രാം ബീറ്റാ ഗ്ലൂക്കന്‍ നല്‍കുന്നു. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പല സിട്രസ് പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം ഒരു പിടി സിട്രസ് പഴങ്ങള്‍ ദിവസവും ഷേക്ക് ആക്കി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും.

ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ മൊത്തം കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. തക്കാളി ജ്യൂസാണ് മറ്റൊന്ന്. തക്കാളിയില്‍ കോശങ്ങളുടെ നാശത്തെ തടയാന്‍ സഹായിക്കുന്നു. രണ്ട് മാസത്തേക്ക് പ്രതിദിനം 280 മില്ലി തക്കാളി ജ്യൂസ് കുടിച്ചാല്‍ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്താനാകും.. സോയ പാലാണ് മറ്റൊന്ന്. സോയാ പാലില്‍ പൂരിത കൊഴുപ്പിന്റെ അളവ് കുറവാണ്. കൊഴുപ്പ് കൂടുതലുള്ള പാലിന് പകരമായി സോയ പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

കൊക്കോ പാനീയങ്ങള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ് കൊക്കോ. സാധാരണയായി, 450 ഗ്രാം കൊക്കോ ദിവസവും രണ്ടുതവണ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മത്തങ്ങ, തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ ചേരുവകള്‍ തുടങ്ങിയവയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.