2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തിരുവനന്തപുരം കണ്ടല സർവിസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്; എൻ ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും പരിശോധന

തിരുവനന്തപുരം കണ്ടല സർവിസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്; എൻ ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും പരിശോധന

തിരുവനന്തപുരം: കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സർവിസ് സഹകരണ ബാങ്കിലും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ ഇ.ഡി പരിശോധന. രാവിലെ ആറു മണി മുതലാണ് ഇ.ഡി സംഘം പരിശോധന ആരംഭിച്ചത്.

ബാങ്കിന്റെ കീഴിലുള്ള ആശുപത്രിയിലും ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ എന്‍. ഭാസുരാംഗന്റെ പൂജപ്പുരയിലെ വാടകവീട്ടിലും മകന്റെ പൂജപ്പുരയിലെ റസ്റ്റോറന്റിലും പരിശോധന നടക്കുന്നതായാണ് വിവരം.

ബാങ്ക് മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹന ചന്ദ്രന്‍ എന്നിവരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. കൂടാതെ, കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലും പരിശോധന നടക്കുന്നതായും വിവരമുണ്ട്.

കണ്ടല സര്‍വിസ് സഹകരണ സംഘത്തില്‍ സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ ക്രമക്കേടില്‍ ബാങ്ക് മുന്‍ പ്രസിഡന്റ്, പ്രസിഡന്റിന്റെ ബന്ധുക്കള്‍, ബാങ്ക് ജീവനക്കാര്‍, ജീവനക്കാരുടെ ബന്ധുക്കള്‍ ഇവര്‍ക്ക് അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കണ്ടെത്തല്‍. നിക്ഷേപകരുടെ തുക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനാവശ്യമായി വിനിയോഗിച്ചെന്നാണ് ആരോപണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.