2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിന്‍ നമ്പര്‍ വേണ്ട, ഇനി ഒന്നു നോക്കിയാല്‍ എ.ടി.എം ഇടപാടു നടത്താം

ചെന്നൈ: പിന്‍ നമ്പര്‍ നല്‍കിയുള്ള എ.ടി.എം ഇടപാടിന്റെ കാലം അവസാനിക്കാന്‍ പോകുന്നു. ഫിങ്കര്‍ പ്രിന്റില്‍ തുടങ്ങിയ പുതിയ ടെക്‌നോളജികള്‍ അണിയറയില്‍ സജീവമാണ്. കൃഷ്ണമണി തിരിച്ചറിഞ്ഞ് ഇടപാട് നടത്താനുള്ള ടെക്‌നോളജി വികസിപ്പിക്കാനൊരുങ്ങുകയാണ് ആക്‌സിസ്, കൊടക് മഹീന്ദ്ര, ഡി.സി.ബി തുടങ്ങിയ ബാങ്കുകള്‍. ഈ സംവിധാനം തയ്യാറാവുന്നതോടെ എ.ടി.എം മെഷീനില്‍ കാര്‍ഡിട്ട ശേഷം ഒന്നു നോക്കിയാല്‍ ഇടപാടു നടത്താം.

ഫിങ്കര്‍ പ്രിന്റ് ഉപയോഗിച്ചുള്ള എ.ടി.എം ഇടപാടിന്റെ ബീറ്റാ ടെസ്റ്റ് ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ടെക്‌നോളജിയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ വലിയ പ്രധാന്യം കൊടുക്കേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. എങ്കിലും ഡി.സി.ബി ബാങ്ക് ഇന്ത്യയില്‍ ആദ്യമായി ഫിങ്കര്‍ പ്രിന്റ് ബാങ്കിങ് ആരംഭിച്ചുകഴിഞ്ഞു.

ബ്ലൂ കോളര്‍ വര്‍ക്കേര്‍സ് (വ്യവസായ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍), കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ ബഹുഭൂരിഭാഗം ആളുകളുടെയും വിരലുകളുടെ ഫിങ്കര്‍ പ്രിന്റിന് ചതവുകളോ മുറിവുകളോ സംഭവിക്കുന്നതിനാല്‍ സെന്‍സറുകള്‍ സ്വീകരിക്കാതെ വരുമെന്നാണ് വലിയൊരു പ്രശ്‌നം. എന്നാല്‍ കണ്ണ് തിരിച്ചറിഞ്ഞുള്ള സംവിധാനത്തിന് ഈ പ്രശ്‌നമുണ്ടാവില്ലെന്നതാണ് ബാങ്കുകളെ ഇങ്ങോട്ട് തിരിച്ചത്. ബെംഗളൂരുവിലാണ് ഇതേപ്പറ്റിയുള്ള ടെക്‌നോളജി വികസിപ്പിക്കുന്നതായി ലാബ് തുറന്നിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.