
യു.എന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിന് യു.എന്‍ പൊതുസഭയില്‍ തന്നെ മറുപടി നല്കി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. 2015 ലെ ആണവ കരാര്‍ ലംഘിക്കുന്ന ഒന്നാം രാജ്യം ഇറാനാവില്ലെന്നും കരാര്‍ ലംഘനത്തോട് ഇറാന് ഉറപ്പായും പ്രതികരിക്കുമെന്നും റൂഹാനി പറഞ്ഞു.
ഇറാനും ലോകശക്തികളുമായുള്ള ആണവ കരാര്‍ തള്ളിക്കളയുമെന്ന ട്രംപിന്റെ സൂചനയ്ക്ക് മറുപടിയായാണ് റൂഹാനിയുടെ പ്രസ്താവന.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ അമേരിക്ക അവരുടെ തന്നെ വിശ്വാസ്യത തകര്‍ക്കുകയാണ്. അജ്ഞതയും വിദ്വേഷവും നിറഞ്ഞതാണ് ട്രംപിന്റെ പ്രസംഗം. ലോകത്തെ ആരുടെയും ഭീഷണി വകവയ്ക്കില്ലെന്നും റൂഹാനി പറഞ്ഞു.
Comments are closed for this post.