
കോസ്മറ്റിക് സര്‍ജറിയിലൂടെ രൂപമാറ്റം വരുത്തി ഇന്‍സ്റ്റഗ്രാമിലൂടെ സെലിബ്രിറ്റിയായ സഹര്‍ താബറിനെ ഇറാന് അറസ്റ്റ് ചെയ്തു. സാംസ്കാരിക കുറ്റകൃത്യം, ധാര്‍മിക തട്ടിപ്പ് തുടങ്ങി നിരവധി കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഇവരുടെ അറസ്റ്റ്.
ദൈവനിന്ദ, അക്രമത്തിലേക്ക് പ്രേരിപ്പിക്കല്‍, അനുചിതമായ മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കല്‍, യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടല്‍ എന്നീ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം വികൃതമാക്കിയും മറ്റുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ സഹര്‍ താബര്‍ പങ്കുവച്ചിരുന്നു. നിരവധി ഫോളവര്‍മാരുള്ള സഹറിനെപ്പറ്റി നിരവധി വ്യാജ കഥകളും പ്രചരിച്ചിരുന്നു.