
മുംബൈ: ഐ.പി.എല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് മുംബൈ. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് വഴിയൊരുക്കി. ജയം അനിവാര്യമായ മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി. ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടക്കുകയായിരുന്നു